വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലേലം
കോടതി കുടിശ്ശിക ഈടാക്കുന്ന തിനായി തലശ്ശേരി താലൂക്ക് കോട്ടയം അംശം കിണവക്കല്‍ ദേശത്ത് റി.സ73/3എ യില്‍പ്പെട്ട 0.0496 ഹെക്ടര്‍ വസ്തു ജൂണ്‍ 25 രാവിലെ 11 മണിക്ക് കോട്ടയം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസില്‍ നിന്ന് അറിയാവുന്ന താണ്.കോടതിയുടെ വാറണ്ടുകള്‍ പ്രകാരമുള്ള പിഴതുക ഈടാക്കുന്ന തിനായി ചെങ്ങളായ് വില്ലേജില്‍ തവറുല്‍ ദേശത്ത് റീ സര്‍വ്വേ നമ്പര്‍ 3/5 എ1 ല്‍പെട്ട 0.0121 ഹെക്ടര്‍ വസ്തു ജൂലൈ മൂന്നിന് 11.30 മണിക്ക് ചെങ്ങളായി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ചെങ്ങളായി വില്ലേജ് ഓഫീസില്‍ നിന്നോ തളിപ്പറമ്പ താലൂക്ക് ഓഫീസില്‍ നിന്നോ ലഭിക്കുന്നതാണ്.

വിവിധ  കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ  തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ്്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിംഗ്  , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ & ഫോറിന്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക.ഫോണ്‍ 0460 2205474,8589815706.

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ വിവിധ ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സുകൾക്ക്  അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ- സ്കൂൾ ടീച്ചർ ട്രെയിനിങ് , ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് ,
താൽപര്യമുള്ളവർ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0460-2205474 / 0460-2954252 / 9072592458

പുനർ ലേലം

കെ എ പി നാലാം ബറ്റാലിയൻ അധീനതയിലുള്ള ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയിൽ നിന്നും ലഭിക്കുന്ന കായ് ഫലങ്ങൾ 2024 ജൂൺ മുതൽ 2024 ഡിസംബർ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം മെയ് 23ാം തിയതി രാവിലെ 11 മണിക്ക് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് വെച്ച് പരസ്യമായി പുനർ ലേലം ചെയ്യുന്നതാണ്. ഫോൺ നമ്പർ : 04972781316

അറിയിപ്പ്

കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്. സി/ എസ്. ടി യുടെ ആഭിമുഖ്യത്തിൽ 2024 ജൂലൈ മുതൽ ആരംഭിക്കുന്ന, സൗജന്യവും   സ്റ്റൈപ്പന്റോടു കൂടിയതുമായ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  പ്ലസ് ടുവോ , അതിലധികമോ യോഗ്യതയുള്ളവരും, പട്ടിക ജാതി – പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്നവരുമായിരിക്കണം. 2021-22, 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത 30 വയസ് കഴിയാത്തവരും, വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയാത്തവരും ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 24 നു മുമ്പായി തലശ്ശേരി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ 04902327923

പട്ടയ കേസുകള്‍ മാറ്റി

മെയ്   21, 22, 23 തീയ്യതിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) ലാന്റ് ട്രെെബ്യൂണല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍  ഹീയറിങ്ങിന്  വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ ‍ യഥാക്രമം ജൂൺ  25, 26, 27  തീയ്യതിയിലേയ്ക്ക് മാറ്റി .

About The Author