കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ്

പ്രൈവറ്റ് രജിസ്ട്രേഷൻ ‌നാലാം സെമസ്റ്റർ ബി എ ഇക്കണോമിക്സ്/ ബി എ അഫ്സൽ – ഉൽ-ഉലമ/ ബി എ ഹിസ്റ്ററി/ ബി എ പൊളിറ്റിക്കൽ സയൻസ്/ബി ബി എ/ ബി കോം (റഗുലർ/ സപ്ലിമെന്ററി), ബി എ കന്നഡ (റഗുലർ മാത്രം), ബി എ മലയാളം/ ബി എ ഇംഗ്ലിഷ് (സപ്ലിമെന്ററി മാത്രം) ബിരുദം (റഗുലർ – 2022  പ്രവേശനം/ സപ്ലിമെന്ററി – 2020,  2021 പ്രവേശനം), ഏപ്രിൽ 2024 സെഷൻ ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് 2024 ജൂൺ 14, വെള്ളി (14.06.2024) വൈകിട്ട് 4 മണിക്കു മുൻപായി സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. എൻറോൾമെന്റ് നമ്പറും ജനന തീയതിയും നിർദേശിച്ച പ്രകാരം നൽകി സർവകലാശാലാ വെബ് സൈറ്റിൽ നിന്നും അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം.

തീയതി നീട്ടി

2024-25 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ വിവിധ യു ജി/പി ജി/അഞ്ച് വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്/ എം എഡ് പ്രോഗ്രാമുകളുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 10/06/2024 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്ന പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്.

ഫോൺ: 7356948230

ഹാൾ ടിക്കറ്റ്

24/ 05/ 2024 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

About The Author