വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ പ്രവേശനം

കാഞ്ഞങ്ങാട് ഗവ.റീജിയണല്‍ ഫിഷറീസ്  ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ഗേള്‍സില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ട് ഒമ്പത്,10 ക്ലാസ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത മത്സ്യതൊഴിലാളികളുടെ മക്കളായ പെണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്കൂളില്‍ ഹോസ്റ്റല്‍, മെസ്സ്, യൂണിഫോം, ബാഗ്, പുസ്തകം, ഷൂസ്, വിമാനയാത്ര, പഠനയാത്ര തുടങ്ങിയവ എല്ലാം സൗജന്യമാണ്. ഫോണ്‍: 0467 2200760.

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ‘നിധി താങ്കള്‍ക്കരികെ’ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി മെയ് 27ന് നടക്കും. കാഞ്ഞിരോട് വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാള്‍, കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരുക.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ ടി ഐയും  ഐ എം സിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സി സി ടി വി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഫോണ്‍: 9745479354.

മ്യൂസിയം ദിനം: ചിത്രരചന മത്സരം

മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ കൈത്തറി മ്യൂസിയത്തില്‍ മെയ് 21ന് രാവിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.   കൈത്തറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എല്‍ പി, യു പി, ഹൈസ്‌കൂള്‍ ആന്റ് ഹയര്‍ സെക്കണ്ടറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.  https://docs.google.com/forms/d/e/1FAIpQLSdpc13F-dEOjjAp1oTVwi5e1i3UUbrYwOZ7dpMfU9RQmg7P6g/viewform?usp=pp_url  എന്ന ഗൂഗിള്‍ഫോം ലിങ്ക് വഴി 19നകം രജിസ്റ്റര്‍ ചെയ്യണം.  ഫോണ്‍: 9447907335.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റണം

എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ്/ഒടിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റുകയോ വെട്ടി ഒതുക്കുകയോ ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  മരങ്ങള്‍ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 30(2)(5) പ്രകാരം മരങ്ങളുടെ ഉടമസ്ഥര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും സെക്രട്ടറി അറിയിച്ചു.

കരിയര്‍ സെമിനാര്‍

ജില്ലാ പഞ്ചായത്ത് എച്ച് സി എല്‍ ടെകുമായി  ചേര്‍ന്നു ഈ വര്‍ഷവും മുന്‍വര്‍ഷവും 2023-2024 കാലയളവില്‍ പ്ലസ്ടു പാസ്സായ കോമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ഥികള്‍ക്കായി  ഏര്‍ലി കരിയര്‍ പ്രോഗ്രമായ എച്ച് സി എല്‍ ടെക്ബീ  സെമിനാര്‍ നടത്തുന്നു. മെയ് 18 ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി.  പങ്കെടുക്കുന്നതിന് 8590125638 എന്ന നമ്പറില്‍  വിളിക്കുക.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളില്‍ തുടങ്ങുന്ന സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍, ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂര്‍ഡ്  വെബ് ഡവലപ്‌മെന്റ് അസോസിയേറ്റ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 0490 2321888, 0460 2205474, 7356111128.

ടെണ്ടര്‍

ജില്ലാ പഞ്ചായത്തിലെയും എഞ്ചിനീയറിങ് വിഭാഗത്തിലെയും  വാര്‍ഷിക അറ്റകുറ്റപ്പണി കരാര്‍ എന്ന പദ്ധതിയുടെ ഭാഗമായി എയര്‍ കണ്ടീഷന്‍ മെഷീനുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  മെയ് 30ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700205.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജിയോടെക്‌നിക്കല്‍ ലാബില്‍ പ്രൂവിങ് റിങ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 29ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

About The Author