ബിജെപി സ്ഥാനാർത്ഥി കങ്കണ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തി

ലോക് സഭാ തെരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. ചൊവ്വാഴ്ചയാണ് താരം നാമനിർ​ദേശ പത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

കങ്കണയുടെ പേരിൽ 8 ക്രിമിനൽ കേസുകളുണ്ട്. ഇതിൽ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കങ്കണ റണൗത്തിൻറെ ലോക്‌സഭയിലേക്കുള്ള കന്നി മത്സരത്തിൽ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് എതിർ സ്ഥാനാർഥി. ഹിമാചൽ മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിൻറെ മകനാണ് വിക്രമാദിത്യ സിംഗ്. ജൂൺ ഒന്നിനാണ് മാണ്ഡിയിൽ തെരഞ്ഞെടുപ്പ് നടക്കുക. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിർദേശപത്രിക സമർപ്പിച്ചത്.

About The Author