ദില്ലി മദ്യനയ അഴിമതിക്കേസ്; കെ.കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു

ദില്ലി മദ്യനയ അഴിമതിക്കേസിന്‍ ബിആര്‍എസ് നേതാവ് കെ.കവിതയെ സിബിഐയും അറസ്റ്റ് ചെയ്തു. ഇതേകേസില്‍ ഇഡി അറസ്റ്റ് ചെയ്ത കവിത നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. തിഹാര്‍ ജയിലിലെത്തി സിബിഐ ഉദ്യോഗസ്ഥര്‍ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തി.

നേരത്തെ ജയിലില്‍ കവതിയെ ചോദ്യംചെയ്യാന്‍ സിബിഐക്ക് കോടതി അനുമതി നല്‍കിയിരുന്നു. മാര്‍ച്ച് 15നാണ് കവിതയെ ഇഡി ഹൈദരാബാദിലെത്തി അറസ്റ്റ് ചെയ്തത്. കവിത ഉള്‍പ്പെടുന്ന സൗത്ത് ഗ്രൂപ്പ് 100 കോടി രൂപ ആം ആദ്മി പാര്‍ട്ടിക്ക് കോഴയായി നല്‍കിയെന്നാണ് സിബിഐയും ഇഡിയും ആരോപിക്കുന്നത്.

About The Author