കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി; ഹര്ജിക്കാരന് 50000 പിഴയിട്ട് ദില്ലി ഹൈക്കോടതി
കെജ്രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഹര്‍ജി. ഹര്ജിക്കാരന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമാനമായ നാലാമത്തെ ഹര്‍ജിയാണ് എത്തുന്നതെന്ന് ഹൈക്കോടതി. ഹര്ജിക്കാരന് 50000 രൂപ പിഴ ചുമത്തണമെന്ന് കോടതി ഉത്തരവിട്ടു.
മുന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സന്ദീപ് കുമാറാണ് ഹര്ജിക്കാരന്. കോടതിയില്‍ രാഷ്ട്രീയ പ്രസംഗം നടത്തരുതെന്നും അതൊക്കെ റോഡില്‍ ചെയ്താല്‍ മതിയെന്നും കോടതി വിമര്‍ശിച്ചു