യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസിലെ എ.സി. കോച്ചുകളിൽ വൻ കവർച്ച

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉള്‍പ്പടെ മോഷണം പോയി. ഇന്ന് പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു സംഭവം.

ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കാന്‍ സേലം സ്റ്റേഷനില്‍ ഇറങ്ങി. യാത്രക്കാരുടെ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്തതില്‍ നിന്ന് കവര്‍ച്ചാസംഘം സേലം കേന്ദ്രീകരിച്ചാണുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്.

About The Author