സ്കൂട്ടർ മോഷണം : പ്രതി പിടിയിൽ

വ്യാപാരിയുടെ സ്കൂട്ടർ മോഷ്ടിച്ച പ്രതി പിടിയിൽ. പെരിങ്ങോം കൊരങ്ങാട് സ്വദേശി ബി.ഫാസിലിനെ (26)യാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്.തൃക്കരിപ്പൂർ ഒളവറയിലെ വ്യാപാരിയായ കെ.വിജയൻ്റെ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് പ്രതിയെ പിടികൂടിയത്.

2022-ൽ വ്യാപാര സ്ഥാപനത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടറാണ് പ്രതി മോഷ്ടിച്ചു കടന്നു കളഞ്ഞത്. മോഷ്ടിച്ച വാഹനം മലപ്പുറം കൽപ്പഞ്ചേരിയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പ്രതി മലപ്പുറം പോലീസിൻ്റെ പിടിയിലായത്.തുടർന്ന് ചന്തേര പോലീസിന് കൈമാറുകയായിരുന്നു.നേരത്തെ പടന്നയിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസിൽ പ്രതിയായിരുന്നു.

About The Author