ലോക്‌സഭ തെരഞ്ഞെടുപ്പ്; 20 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ 204 പേര്‍, 86 പേരുടെ പത്രിക തള്ളി

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധ പൂർത്തിയായി. സൂക്ഷ്മ പരിശോധയിൽ 86 പേരുടെ പത്രിക തള്ളി. മത്സരരംഗത്ത് നിലവിൽ അവശേഷിക്കുന്നത് 204 സ്ഥാനാര്‍ഥികളാണ്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിക്കുക.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയും പൂർത്തിയായി. 6.49 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വർദ്ധിച്ചിരിക്കുന്നത്. ആകെ 2,77,49,159 വോട്ടര്‍മാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി. 5,34,394 കന്നിവോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.

About The Author