കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ

കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിച്ചു. രാവിലെയും വൈകുന്നേരങ്ങളിലുമായി നടക്കുന്ന ക്ലാസിൽ സ്ത്രീകൾക്ക് പ്രത്യേക ബാച്ചുകളിലാണ് പരിശീലനം. ഒഴിവുവന്ന സീറ്റുകളിൽ ചേരാൻ താല്പര്യമുള്ളവർ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്വിമ്മിങ് പൂളിൽ എത്തിച്ചേരണം. വിശദവിവരങ്ങൾക്ക് 9567029057 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എം എസ് സി മോളിക്യൂലാർ ബയോളജി; ഇപ്പോൾ അപേക്ഷിക്കാം 

കണ്ണൂർ സർവകലാശാല ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ മോളിക്യൂലാർ ബയോളജി പഠനവകുപ്പിൽ എം എസ് സി മോളിക്യൂലാർ ബയോളജി പ്രവേശനത്തിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കായി admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9663749475

ഹാൾ ടിക്കറ്റ്   

അഫിലിയേറ്റഡ്  കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഏപ്രിൽ 2024  പരീക്ഷകളുടെ നോമിനൽ റോളുകളും ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author