കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ്   

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ് ഉൾപ്പെടെ)   ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാവിജ്ഞാപനം

22.05.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ത്രിവത്സരഎൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2024 പരീക്ഷകൾക്ക് 15.04.2024 മുതൽ 19.04.2024 വരെ പിഴയില്ലാതെയും 22.04.2024  വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാവിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

എസിൽസ് -2024; ദേശീയ കോൺഫറൻസ് ഇന്ന് അവസാനിക്കും

കണ്ണൂർ സർവകലാശാലയുടെ ബയോടെക്‌നോളജി & മൈക്രോബയോളജി പഠനവകുപ്പ്, സയൻസ് & എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് (എസ് ഇ ആർ ബി) ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ്,  സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ദേശീയ കോൺഫറൻസ് “എസിൽസ് – 2024” ന്  പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ തുടക്കമായി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സീനിയർ പ്രൊഫസർ എസ് ബിജോയ്‌ നന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഹോണററി സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോ മുഖ്യപ്രഭാഷണം നടത്തി. ഘടനാ ജീവശാസ്ത്ര രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫ. പി കാർത്തി (മദ്രാസ് യൂനിവേഴ്സിറ്റി), പ്രൊഫ. സി സദാശിവൻ (കണ്ണുർ സർവകലാശാല), ഡോ. ദിലീപ് വാസുദേവൻ (രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക് നോളജി), ഡോ. ദിലീപ് കെ വിജയൻ, ഡോ. ദിവ്യാ ലക്ഷ്മണൻ തുടങ്ങിയവർ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പഠനവകുപ്പ് മേധാവി പ്രൊഫ. അനൂപ് കേശവൻ, കൺവീനർ പ്രൊഫ. കെ ശ്രിജിത്ത് എന്നിവർ സംസാരിച്ചു. യുവ ശാസ്ത്രഞ്ജർക്ക് സംഘടിപ്പിക്കുന്ന പ്രബന്ധ/ പോസ്റ്റർ മത്സരത്തിൽ മികച്ച അവതരണങ്ങൾക്ക് ഏർപ്പെടുത്തിയ പ്രത്യേക അവാർഡുകൾ അവസാന ദിനമായ ഇന്ന് വിതരണം ചെയ്യും. കോൺഫറൻസ് ഇന്ന് സമാപിക്കും.

About The Author