മണ്ണന്തലയിലെ സ്ഫോടനം; ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം

മണ്ണന്തലയിലെ സ്ഫോടനത്തിൽ ബോംബുണ്ടാക്കിയത് പൊലീസിനെ ആക്രമിക്കാനെന്ന് വിശദീകരണം. പരുക്കേറ്റ ആളുകൾക്കെതിരെ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ മോഷണക്കേസുണ്ടായിരുന്നു. തുടർനടപടിയെന്നോണം പൊലീസ് ഇന്നലെ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ഇതിന്റെ വൈരാഗ്യത്തിൽ പോലീസിനെ ആക്രമിക്കാനാണ് ഇവർ നാടൻ ബോംബ് നിർമ്മിച്ചതെന്ന് മണ്ണന്തല പൊലീസ് പറഞ്ഞു.

മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് പരുക്കേറ്റു. 17 വയസുകാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഖിലേഷ്, കിരൺ, ശരത് ഇരു കൈകളും നഷ്ടപ്പെട്ട 17കാരൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. അമിട്ട് കൂട്ടുകാർ പൊട്ടിക്കാൻ കൊണ്ടുവന്നതാണ്. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. പരുക്കേറ്റവർ ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണ്. പരുക്കേറ്റവരിൽ ഒരാൾക്കെതിരെ മുൻപ് എക്സ്പ്ലോസീവ് ആക്‌റ്റ് പ്രകാരം കേസുണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു. വൈകിട്ട് 3.30നാണ് സ്ഫോടനമുണ്ടായത്. അപകടം നടന്നത് മണ്ണന്തലയിലെ കുന്നിൻമുകളിലാണ്. വിജനമായ സ്ഥലത്തു നാടൻ ബോംബ് നിർമ്മിക്കുമ്പോഴായിരുന്നു അപകടം നടന്നത്. നാടൻ ബോംബ് നിർമിച്ചത് ഗുണ്ടാ പ്രവർത്തനങ്ങൾക്കെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കിരൺ, ശരത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് ഇവർ.

About The Author