കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എസിൽസ് -2024; ദേശീയ കോൺഫറൻസ് ഇന്നുമുതൽ 

കണ്ണൂർ സർവകലാശാല ബയോടെക്‌നോളജി & മൈക്രോബയോളജി പഠനവകുപ്പ്, സയൻസ് & എഞ്ചിനീയറിംഗ് റിസർച്ച് ബോർഡ് (എസ് ഇ ആർ ബി) ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ്,  സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ദേശീയ കോൺഫറൻസ് “എസിൽസ് -2024” ഏപ്രിൽ 3, 4 തീയതികളിൽ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിൽ നടക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ സീനിയർ പ്രൊഫസർ എസ് ബിജോയ്‌ നന്ദൻ നിർവഹിക്കും. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഹോണററി സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോ മുഖ്യപ്രഭാഷണം നടത്തും. ഘടനാ ജീവശാസ്ത്ര  രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരായ പ്രൊഫ. ബി ഗോപാൽ (ഐ ഐ എസ് സി  ബാംഗളൂർ), പ്രൊഫ. പി കാർത്തി (മദ്രാസ് യൂനിവേഴ്സിറ്റി), പ്രൊഫ. എൻ മനോജ് (ഐ ഐ ടി മദ്രാസ്), പ്രൊഫ. എം ഹരിദാസ് തുടങ്ങിയവർ ശാസ്ത്ര പ്രബന്ധങ്ങൾ അവതരിപ്പിക്കും. യുവ ശാസ്ത്രഞ്ജർക്ക് സംഘടിപ്പിക്കുന്ന പ്രബന്ധ/ പോസ്റ്റർ മത്സരത്തിൽ മികച്ച അവതരണങ്ങൾക്ക്  പ്രത്യേക അവാർഡ് നൽകും.

ടൈംടേബിൾ  

22.05.2024 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ) നവംബർ 2023 പരീക്ഷകളുടെ ടൈംടേബിൾ  വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം

06.05.2024 ന്  ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2024 പരീക്ഷകൾക്ക് 08.04.2024 മുതൽ 12.04.2024 വരെ  പിഴയില്ലാതെയും 15.04.2024 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ  ലഭ്യമാണ്.

ഐഡന്റിറ്റി കാർഡ്

2023-24 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി എ, ബി കോം, എം എ, എം കോം പ്രോ ഗ്രാമുകൾക്കും ബി കോം അഡീഷണൽ ഓപ്ഷണൽ ഇൻ കോ-ഓപറേഷൻ കോഴ്സിനും പ്രവേശനം നേടിയ വിദ്യാർഥികൾക്ക് എൻറോൾമെന്റ് നമ്പർ അനുവദിച്ച് ഐഡന്റിറ്റി കാർഡ് ലഭ്യമാക്കിയിട്ടുണ്ട്. സർവകലാശാല വെബ്സൈറ്റിൽ നിന്നും ഐഡന്റിറ്റി കാർഡ് ഡൌൺലോഡ് ചെയ്യാം. ഐഡന്റിറ്റി കാർഡ് പ്രിന്റെടുത്ത് കോഴ്സ് പൂർത്തിയാകുന്നതുവരെ സൂക്ഷിക്കേണ്ടതാണ്.

About The Author