ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങൾ വേർതിരിക്കൽ ആരംഭിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ  മണ്ഡലാടിസ്ഥാനത്തിലുള്ള വേർതിരിക്കൽ ആരംഭിച്ചു. ഇ വി എം, വി വി പാറ്റ് വെയർഹൗസിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമുകൾ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ തുറന്നു നൽകി.  സ്ട്രോങ്ങ്‌ റൂമുകളിൽ നിന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ  പരിശോധിച്ച് വെയർ ഹൗസിലെ നിയോജക മണ്ഡലങ്ങൾക്ക് അനുവദിച്ചിട്ടുള്ള  റൂമുകളിലേക്കാണ് മാറ്റിയത്. യന്ത്രങ്ങളുടെ ഓൺലൈൻ റാൻഡമൈസേഷൻ മാർച്ച്‌ 27 ന് നടന്നിരുന്നു. ഏപ്രിൽ മൂന്നിന് രാവിലെ മുതൽ അതാത് മണ്ഡലങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന സ്ട്രോങ്ങ്‌ റൂമികളിലേക്ക്  വോട്ടിംഗ് യന്ത്രങ്ങൾ എത്തിക്കും. തുടർന്ന് പോളിങ് ബൂത്തുകൾ അടിസ്ഥാനപ്പെടുത്തിയുള്ള റാൻഡമൈസേഷൻ നടക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജില്ലയിലെ നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ്  വേർതിരിക്കൽ നടന്നത്.

ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ബി രാധാകൃഷ്ണൻ, കലക്ടറേറ്റ്  സീനിയർ സൂപ്രണ്ട് കെ ബാലഗോപാൽ, ഇ വി എം മാനേജ്മെന്റ് നോഡൽ ഓഫീസർ ആഷിക്  തോട്ടൻ, വിവിധ മണ്ഡലങ്ങളിലെ എ ആർ ഒ മാർ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

About The Author