ഹോളി ആഘോഷത്തിനിടെ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ തീപിടിത്തം: പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു

മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപിടിത്തം. പൂജാരിമാരടക്കം 14 പേർക്ക് പൊള്ളലേറ്റു. ഹോളിയോട് അനുബന്ധിച്ച് ക്ഷേത്ര ശ്രീകോവിലിനുള്ളിൽ ഭസ്മ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.

‘ഗുലാൽ’ എറിയുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികൾ. ഗുലാലിലെ രാസവസ്തുക്കളുടെ സാന്നിധ്യം കൊണ്ടാകാം തീപിടിത്തമുണ്ടായതെന്നാണ് നിഗമനം. അപകടസമയത്ത് ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. വൻ അപകടമാണ് ഒഴിവായത്.

പരിക്കേറ്റ ക്ഷേത്രം ജീവനക്കാരെയും പൂജാരിമാരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിഷയത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ നീരജ് സിംഗ്.

About The Author