വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു

വയനാട് ചെന്നലോട്  ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന്‍ മരിച്ചു. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് അബൂബക്കര്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.

ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും പന്ത് എടുക്കാനായിരുന്നില്ല. തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

About The Author