കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ വധശ്രമം; മൂന്ന് പേര്‍ക്ക് പരിക്കേറ്റു

മട്ടന്നൂർ : അയ്യല്ലൂരിൽ മൂന്ന്‌ സി.പി.എം. പ്രവർത്തകർക്ക് വെട്ടേറ്റു. ഞായറാഴ്ച രാത്രി 9.30-ഓടെ ഇടവേലിക്കലിലെ ബസ് സ്റ്റോപ്പിനടുത്തുവെച്ചായിരുന്നു സംഭവം. ഇടവേലിക്കലിലെ സുനോപ് (35), റിജിൽ (30), ലതീഷ് (36) എന്നിവരെയാണ് പരിക്കുകളോടെ കണ്ണൂർ എ.കെ.ജി. ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. മുഖത്തും കൈക്കും പുറത്തുമാണ് വെട്ടേറ്റത്.

ആർ.എസ്.എസ്. പ്രവർത്തകരാണ് ആക്രമിച്ചതെന്ന് സി.പി.എം. ആരോപിച്ചു. ഇരു വിഭാഗങ്ങൾ തമ്മിൽ മട്ടന്നൂരിൽ വെച്ചുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ്  ആക്രമണമുണ്ടായതെന്ന് പറയുന്നു.

 

About The Author