പാലക്കാട് ജനവാസ മേഖലയില്‍ പുലി; പശുവിനെ കൊന്നു
പാലക്കാട് കഞ്ചിക്കോട് കൊട്ടാമുട്ടിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുവിനെ പിടിച്ചു. ശിവകുമാര്‍ എന്നയാളുടെ പശുവിനെയാണ് പുലി പിടിച്ചത്.
ഇന്നലെ രാത്രി മുതല്‍ ശിവകുമാറിന്റെ മേയാന്‍ വിട്ട പശുവിനെ കാണാതായിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ പുലി പിടികൂടിയ നിലയില്‍ പശുവിനെ കണ്ടെത്തുകയായിരുന്നു.