കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2016 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദ വിദ്യാർത്ഥികൾക്കുള്ള അഞ്ചാം  സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (നവംബർ 2023) പരീക്ഷകൾക്ക്പിഴയില്ലാതെ 01.04.2024 മുതൽ 06.04.2024 വരെയും പിഴയോടുകൂടി 09.04.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

വാചാ പരീക്ഷ

രണ്ടാം വർഷ എം എ ഇംഗ്ലീഷ് ഡിഗ്രി (വിദൂര വിദ്യാഭ്യാസം – സപ്ലിമെന്‍ററി), ജൂൺ 2023 വാചാ പരീക്ഷ 27.03.2024 ന് സർവകലാശാല താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ വച്ചു നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ‍ ലഭ്യമാണ്.

ത്രിദിന നരവംശശാസ്ത്ര ദേശീയ സെമിനാർ സമാപിച്ചു

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രൊഫസർ എ അയ്യപ്പൻ ചെയറിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ത്രിദിന  നരവംശശാസ്ത്ര ദേശീയ സെമിനാറിൻ്റെ സമാപന സമ്മേളനം കണ്ണൂർ സർവകലാശാല റിസർച്ച് ആൻ്റ് ഡെവലപ്മെൻ്റ് സെല്ലിൻ്റെ ഡയറക്ടർ പ്രൊഫസർ അനൂപ് കുമാർ കെ. ഉദ്ഘാടനം ചെയ്തു. സർവകലാശാലയുടെ പാലയാട് ക്യാമ്പസിൽ നടന്ന ചടങ്ങിൽ നരവംശശാസ്ത്രവകുപ്പ് തലവൻ ഡോ. എം എസ്സ് മഹേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. പ്രൊഫ. ബി ബിന്ദു സ്വാഗതവും ഡോ. എം സിനി നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് കണ്ണൂർ സർവകലാശാല നരവംശ ശാസ്ത്ര വകുപ്പ് ഏർപ്പെടുത്തിയ പ്രൊഫസർ എ. അയ്യപ്പൻ എൻഡോവ്മെൻ്റ് അവാർഡുകൾ കൈമാറി. കഴിഞ്ഞ വർഷം എം എ അന്ത്രോപ്പോളജി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ പി സ്നേഹക്കും രണ്ടാം സ്ഥാനം നേടിയ എം ബി അഞ്ജനക്കും ഒഡിഷ ഗവൺമെന്റിൻ്റെ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മുൻ ഡയറക്ടർ പ്രൊഫസർ പ്രേമാനന്ദ പാണ്ഡെ എൻഡോവ്മെൻ്റ് അവാർഡുകൾ സമ്മാനിച്ചു.

About The Author