തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണം

തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രി കെ പൊന്‍മുടിയെ തിരിച്ചെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാനാകുമെന്ന് സുപ്രീംകോടതി ചോദിച്ചു. കെ പൊന്‍മുടിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതാണ്. സ്റ്റേ ചെയ്ത കേസില്‍ മറ്റൊന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരമുണ്ടെന്നും സുപ്രീംകോടതി ചേദിച്ചു.

അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയിൽ സ്റ്റേ നേടിയ പൊൻമുടിയെ മന്ത്രിയായി സത്യവാചകം ചൊല്ലി കൊടുക്കാൻ തമിഴ്നാട് ഗവർണർക്ക് സുപ്രീം കോടതി അന്ത്യശാസനം നൽകി. 24 മണിക്കൂർ സമയമാണ് ഇതിനായി നൽകുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനകം സത്യപ്രതിജ്ഞ ചടങ്ങ് നടന്നില്ലെങ്കിൽ ഉത്തരവ് ഇറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

About The Author