വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ടെക്നിക്കല്‍ സ്‌കൂള്‍ പ്രവേശനം
നെരുവമ്പ്രം ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള പ്രവേശനം തുടങ്ങി. അപേക്ഷ www.polyadmission.org/ths വഴി ഏപ്രില്‍ മൂന്ന് വരെ സമര്‍പ്പിക്കാം. പ്രവേശന പരീക്ഷ ഏപ്രില്‍ അഞ്ചിന് രാവിലെ 10 മണിക്ക്. ഫോണ്‍: 9400006495, 0497 2871789.

വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റി

കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ മാര്‍ച്ച് 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സാഗര്‍മിത്രകളുടെ നിയമനവുമായി ബന്ധപ്പെട്ട വാക് ഇന്‍ ഇന്റര്‍വ്യൂ മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ജെ ഡി സി കോഴ്സ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. മാര്‍ച്ച് 31വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0490 2354065. ഇ മെയില്‍: scukerala@gmail.com.

About The Author