പാലക്കാട്ട് ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ അപകടം; പാപ്പാൻ മരിച്ചു

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയ്ക്കിടയില്‍ കുരുങ്ങി പാപ്പാന്‍ മരിച്ചു. പാലക്കാട് ആലത്തൂർ മേലാർകോട് വെച്ച് ഇന്ന് വൈകിട്ട് 3.30 നായിരുന്നു സംഭവം. മേലാർക്കോട് താഴേക്കോട്ടുകാവ് വേലയ്ക്ക് എത്തിച്ച ആനയെ ലോറിയിൽ നിന്നും താഴേക്ക് ഇറക്കുന്നതിനിടെ പാപ്പാന് ആനയുടെ ഇടയിൽപ്പെടുകയായിരുന്നു

കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനാണ് ദേവന്‍. ഗുരുതരമായി പരിക്കേറ്റ ദേവനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

About The Author