കവി പ്രഭാ വർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്കാരം

കവി പ്രഭാവർമയ്ക്ക് സരസ്വതി സമ്മാൻ. 12 വർഷങ്ങൾക്ക് ശേഷമാണ് പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിലുൾപ്പെടുന്ന ഭാഷകളിൽ രചിച്ചിട്ടുള്ള ഗദ്യ-പദ്യ കൃതികൾക്കാണ് ഈ സമ്മാനം നൽകുന്നത്. സാഹിത്യരംഗത്ത് ഇന്ത്യയിൽ നൽകുന്ന ഏറ്റവും മികച്ച പുരസ്‌കാരമായി സരസ്വതി സമ്മാൻ കണക്കാക്കപ്പെടുന്നു. 15 ലക്ഷം ഇന്ത്യൻ രൂപയും സമ്മാനഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

നൂറ്റാണ്ടിന്റെ കവി എന്നറിയപ്പെടുന്ന ഹരിവംശ്‌റായി ബച്ചനാണ് ഈ പുരസ്‌കാരം ആദ്യമായി ലഭിച്ചത്. 1995 ൽ ബാലാമണിയമ്മ, 2005 ൽ കെ.അയ്യപ്പപ്പണിക്കർ, 2012ൽ സുഗതകുമാരി എന്നിവരാണ് ഇതിന് മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാള കവികൾ.

About The Author