കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ് 

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം എ/ എം എസ് സി/ എം ബി എ/ എം ലിബ് ഐ എസ് സി/ എം സി എ/ എൽ എൽ എം/ എം എഡ്/ എം പി ഇ എസ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ (2023 അഡ്മിഷൻ)/ സപ്ലിമെന്ററി (2020 – 2022 അഡ്മിഷൻ) നവംബർ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി സി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024മാർച്ച് 21, 22 തീയതികളിൽ അതാത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പുനർമൂല്യനിർണ്ണയഫലം

പാലയാട്, സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി എ എൽ എൽ ബി നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

08.04.2024 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുതുക്കിയ ടൈംടേബിൾ 

2014 – 2018  കാലയളവിൽ പ്രവേശനം നേടിയ ബി എ അറബിക് വിദ്യാർത്ഥികളുടെ  ആറാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്)  പരീക്ഷകൾ മാർച്ച് 23 ന് ആരംഭിക്കുന്ന വിധം  പുതുക്കി നിശ്ചയിച്ചു. 2019 -2021 ബാച്ച് വിദ്യാർത്ഥികളുടെ  മേൽ പ്രതിപാദിച്ച പരീക്ഷകൾ മാർച്ച് 21 ന് തന്നെ ആരംഭിക്കും. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൊഫസർ എ അയ്യപ്പൻ ചെയർ; എൻഡോവ്മെൻറ് ലക്‌ചറും അവാർഡ് ദാനവും

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പിലെ പ്രൊഫസർ എ അയ്യപ്പൻ ചെയറിൻറെ ആഭിമുഖ്യത്തിൽ എൻഡോവ്മെൻറ് ലക്‌ചറും അവാർഡ് ദാനവും ത്രിദിന ദേശീയ സെമിനാറും മാർച്ച്  19, 20, 21  തീയതികളിൽ സർവകലാശാലയുടെ പാലയാട്  ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടക്കും. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ വികസനത്തിൽ നരവംശശാസ്ത്രത്തിൻറെ ഉപയോഗം എന്ന വിഷയത്തിലാണ് ത്രിദിന സെമിനാർ സംഘടിപ്പിക്കുന്നത്. ഒഡീഷ  സർക്കാരിൻറെ പട്ടിക ജാതി പട്ടിക വർഗ്ഗ ഗവേഷണ പരിശീലന സ്ഥാപനത്തിൻറെ മുൻ ഡയറക്ടർ പ്രൊഫ. പ്രേമാനന്ദ പാണ്ട സെമിനാർ ഉൽഘടനം ചെയ്യും. സമ്പൽപ്പൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പ് മുൻ മേധാവിയും പ്രൊഫസർ എ അയ്യപ്പൻറെ വിദ്യാർത്ഥിയുമായിരുന്ന പ്രൊഫ. സത്യനാരായണ രാത്ത, പ്രൊഫ. പ്രേമാനന്ദ പാണ്ട, കാലടി സംസ്‌കൃത സർവകലാശാല ബുദ്ധിസ്റ്റ് സ്റ്റഡീസ് കോർഡിനേറ്റർ ഡോ. അജയ് എസ് ശേഖർ എന്നിവർ എൻഡോവ്മെൻറ് ലക്ച്ചറുകൾ നടത്തും. കണ്ണൂർ സർവകലാശാല 2023 ലെ എം എ നരവംശശാസ്ത്ര പരീക്ഷയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ ലഭിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫസർ എ അയ്യപ്പൻ എൻഡോവ്മെൻറ് അവാർഡുകൾ നൽകും. സിൻഡിക്കേറ്റംഗം കെ വി പ്രമോദ് കുമാർ, സർവകലാശാലാ റിസർച്ച്  ഡയറക്ടർ പ്രൊഫ. അനൂപ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സെമിനാറിന്റെ മുഖ്യ പ്രഭാഷണം യുണൈറ്റഡ് ഇന്ത്യ ആന്ത്രോപോളജി ഫോറം മെമ്പർ സെക്രട്ടറിയും കണ്ണൂർ സർവകലാശാല നരവംശ ശാസ്ത്ര വകുപ്പ് മുൻ മേധാവി  പ്രൊഫ. എസ് ഗ്രിഗറി നിർവഹിക്കും. തുടർന്ന് ഹൈദരാബാദ് സർവകലാശാല, മൈസൂർ സർവകലാശാല, കണ്ണൂർ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുമുള്ള 12 പ്രബന്ധങ്ങൾ അവതരിപ്പിക്കും. രണ്ടാം ദിനത്തിൽ കോഴിക്കോട്       കിർടാഡ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. പ്രദീപ് കുമാർ കെ എസ് മുഖ്യ പ്രഭാഷണം നടത്തും. സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

About The Author