ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് നടത്തി
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ സിറ്റിംഗില്‍ മൂന്ന് കേസുകള്‍ തീര്‍പ്പാക്കി. പരിഗണിച്ച 12 പരാതികളില്‍ ഒമ്പതെണ്ണം അടുത്ത സിറ്റിങ്ങിനായി മാറ്റിവെച്ചു. പുതുതായി ഒരു പരാതി സ്വീകരിച്ചു.
വഴിത്തര്‍ക്കം, ജോലി, പെന്ഷന്, വീട് വെക്കാനുള്ള അനുമതി നിഷേധിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി വിട്ടുനല്‍കിയ കുടുംബത്തിലെ അംഗത്തിന് ജോലി നല്‍കിയില്ലെന്ന മട്ടന്നൂര്‍ കല്ലേരിക്കരയിലെ ഇ കെ സമീര്‍ അലിയുടെ പരാതി പരിഗണിച്ചിരുന്നു. അടുത്ത അഭിമുഖത്തില്‍ പരാതിക്കാരന് മുന്‍ഗണന നല്‍കുമെന്ന് കിയാല്‍ പ്രതിനിധി അറിയിച്ചു. സിറ്റിങ്ങില്‍ ന്യൂനപക്ഷ കമ്മീഷന് അംഗം പി റോസ പങ്കെടുത്തു.