മദ്യനയ അഴിമതി: കീഴ്‌ക്കോടതി ഉത്തരവിനെതിരെ കെജ്രിവാൾ സെഷൻസ് കോടതിയിൽ

മദ്യനയ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസിനെതിരെ നിയമപോരാട്ടം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി ഹർജിയിലെ കീഴ്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഡൽഹി സെഷൻസ് കോടതിയെ സമീപിച്ചു.

മാർച്ച് 16ന് നേരിട്ട് ഹാജരാകാൻ ഡൽഹി മജിസ്‌ട്രേറ്റ് കോടതി കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് കെജ്രിവാൾ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ സമൻസുകൾ അവഗണിക്കുന്നുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാളിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രണ്ട് ഹർജികൾ നൽകിയിട്ടുണ്ട്.

നേരത്തെ എട്ട് തവണ സമൻസ് അയച്ചിട്ടും കെജ്രിവാൾ ഹാജരായിരുന്നില്ല. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടപടി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് എഎപിയുടെ അവകാശവാദം.

About The Author