കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്റ്റ് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ

ആറാം സെമസ്റ്റർ ബി എ കന്നഡ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണ്ണയം/ വാചാ പരീക്ഷകൾ 2024 മാർച്ച് 15- ന് അതാത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

ഹാൾ ടിക്കറ്റ്

  1. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ ത്രിവത്സര എൽ എൽ ബി മൂന്നാം സെമസ്റ്റർ (റെഗുലർ), നവംബർ 2023 പരീക്ഷകളുടെ  ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

  2. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ പത്താം സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0497 2715264

ദേശീയ സെമിനാർ സമാപിച്ചു

മഹാന്മാരുടെ പേരുപയോഗിച്ച് മഹത്വം നടിക്കുന്ന വർത്തമാനകാലത്ത് കർമയോഗിയായ കുമാരനാശാൻ നമുക്ക് മാതൃകയാകേണ്ടതുണ്ടെന്നും അടിമകളായി ജീവിക്കാൻ വിധിക്കപ്പെടുന്ന കാലത്ത് ആശാൻ്റെ കവിതകൾ പ്രതിരോധ ശക്തിയായിത്തീരേണ്ടതുണ്ടെന്നും പ്രശസ്ത സാഹിത്യ വിർത്തകനായ കെ.വി.കുമാരൻ. കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കാസർകോട് ഗവ:കോളേജിൽ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ ചരമ ശതാബ്ദി അനുസ്മരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശോഭരാജ് പി പി അദ്ധ്യക്ഷനായിരുന്നു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ആസിഫ് ഇക്ബാൽ കാക്കശ്ശേരി മുഖ്യാതിഥിയായി. ഡോ. എ എം ശ്രീധരൻ, ഡോ. ഷിബുകുമാർ ഡോ. ശില്പ എൻ പി എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിൽ കെ ആർ ടോണി, പത്മനാഭൻ കാവുമ്പായി, ദിവാകരൻ വിഷ്ണുമംഗലം, രാധാകൃഷ്ണൻ പെരുമ്പള, മുംതാസ്, രവീന്ദ്രൻ പാടി, ഡോ. ഇ രാധാകൃഷ്ണൻ, രാധാകൃഷ്ണൻ ഉളിയത്തടുക്ക, ഡോ.ബാലകൃഷ്ണ ഹൊസങ്കടി തുടങ്ങിയവർ പ്രബന്ധങ്ങളവതരിപ്പിച്ചു.

About The Author