വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

നാഷണല്‍ സാമ്പിള്‍ സര്‍വേ കണ്ണൂര്‍ സബ് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ ബോധവല്‍ക്കരണ പരിപാടിയും ഇന്റര്‍ കൊളീജിയേറ്റ് ക്വിസ് മത്സരവും സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇസ്മായില്‍ ഓലായിക്കര ഉദ്ഘാടനം ചെയ്തു. നാഷണല്‍ സാമ്പില്‍ സര്‍വേ കണ്ണൂര്‍ ഓഫീസ് ഇന്‍ ചാര്‍ജ് വി എം അശോകന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ ടി രമ്യ ക്ലാസെടുത്തു. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തലവന്‍ എന്‍ കെ മന്‍സൂര്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ വി ബിന്ദു എന്നിവര്‍ പങ്കെടുത്തു. ദേശീയ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

കമ്മ്യൂണിറ്റി മെബിലൈസര്‍ നിയമനം

ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയിലേക്ക് കമ്മ്യൂണിറ്റി മെബിലൈസര്‍ തസ്തികയില്‍ ഫാക്കല്‍റ്റികളെ നിയമിക്കുന്നു. എം എസ് ഡബ്ല്യു/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് യോഗ്യത. ഫോണ്‍: 7907413206, 9656716155, 8921878213.

സൗജന്യ തൊഴില്‍ പരിശീലനം

ദേശീയ നൈപുണ്യ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ്, ജെറിയാട്രി കെയര്‍ഗിവര്‍, പാലിയേറ്റിവ് കെയര്‍, ഡിമന്‍ഷ്യ കെയര്‍, ടെലികോം ടെക്നീഷ്യന്‍, ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്സിക്യൂട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നീഷ്യന്‍ തുടങ്ങിയ കോഴ്സുകളിലാണ് പ്രവേശനം. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. ഫോണ്‍: 7907413206, 9656716155, 8921878213.

സാഗര്‍മിത്രകളെ നിയമിക്കുന്നു

പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം, പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്, വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം എന്നിവയുള്ള 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവരാകണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 10.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0497 2731081.

ടെണ്ടര്‍

ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഒ പി കാര്‍ഡ്, കാഷ്വാലിറ്റി ഒ പി ടിക്കറ്റ്, കേസ് ഷീറ്റ്, രജിസ്റ്ററുകള്‍, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 22ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും.

2024-25 വര്‍ഷത്തേക്ക് ഇരിട്ടി താലൂക്ക് ആശുപത്രി എസന്‍ഷ്യല്‍ ലിസ്റ്റില്‍പെട്ട ലഭ്യമല്ലാത്ത മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് ഇരിട്ടി മേഖലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 22ന് രാവിലെ 11.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2493180.

About The Author