കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അധ്യാപക ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന നിയമ പഠനവകുപ്പിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകരെ മണിക്കൂർ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇന്റർവ്യൂ 14.03.2024 ന് രാവിലെ 10. 00 മണിക്ക് പഠനവകുപ്പിൽ വച്ച് നടക്കും. പൊളിറ്റിക്കൽ സയൻസിൽ 55 ശതമാനത്തിൽ കുറയാതെയുള്ള ഉള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 14.03.2024 ന് രാവിലെ 10. 00 മണിക്ക് മുമ്പായി പഠനവകുപ്പിൽ എത്തണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി 

മൂന്നാം സെമസ്റ്റർ ബി എ/ ബി കോം/ ബി ബി എ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 13.03.2024 വരെയും പിഴയോടു കൂടി 14.03.2024 വൈകുന്നേരം 5 മണി വരെയും അപേക്ഷിക്കാം.

About The Author