തലശേരി മാഹി ബെപ്പാസ്‌ 11ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും

തലശേരി മാഹി ബെപ്പാസ്‌ 11ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാഴാഴ്ച വൈകീട്ട് ട്രയൽ റണ്ണിനായി പാത തുറന്നു നൽകിയിരുന്നു. ട്രയൽ റണ്ണിനായി തുറന്ന ബൈപാസിലൂടെ വാഹനങ്ങൾ സർവീസ് നടത്തി. സർവീസ് റോഡുകളും തുറന്നുനൽകി. ഉദ്ഘാടനത്തിന് മുന്നോടിയായി ദേശീയപാത അതോറിറ്റി കേരള റീജനൽ ഓഫീസർ ബിഎൽ മീണ ബൈപാസിൽ പരിശോധന നടത്തി കാര്യങ്ങൾ വിലയിരുത്തി.

മുഴപ്പിലങ്ങാട് മുതൽ മാഹി അഴിയൂർവരെയുള്ള 18.6 കിലോമീറ്റർ ബൈപാസ് നിർമാണമാണ് പൂർത്തിയായത്. 1543 കോടി രൂപയാണ് പദ്ധതിച്ചെലവ്. തലശേരി, മാഹി നഗരങ്ങളിൽ പ്രവേശിക്കാതെ കണ്ണൂർ ഭാഗത്തേക്ക് വരുന്നവർക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ എത്തിച്ചേരാനാകും. മുഴപ്പിലങ്ങാട് നിന്ന് ധർമടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് ബൈപാസ് അഴിയൂരിൽ എത്തുന്നത്.

ഓൺലൈനായി നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എൻ രങ്കസ്വാമി (പുതുച്ചേരി), കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്‌കരി, ഗവർണർമാരായ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, തമിഴിസൈ സൗന്ദർ രാജൻ (പുതുച്ചേരി), പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌, സ്‌പീക്കർ എ എൻ ഷംസീർ തുടങ്ങിയവർ പങ്കെടുക്കും.

About The Author

You may have missed