കുഞ്ഞിമംഗലം ഗവ സെന്‍ട്രല്‍ യു പി സ്കൂള്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യു പി സ്കൂളിന് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം വിജിന് എം എല്‍ എ നിര്‍വ്വഹിച്ചു. 1.30 കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ആറ് ക്ലാസ്സ് മുറികള്‍, സ്റ്റെയര്‍ റൂം എന്നിവയാണ് ഒരുക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പ്രാര്‍ത്ഥന അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സി. എഞ്ചിനിയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ ജിഷ ബേബി, കെ ശോഭ, എസ്എംസി ചെയര്മാന് എം സത്യന്, സെക്രട്ടറി സതീശന് പുളുക്കൂല്‍, പ്രധാനാധ്യാപകന് കെ പി മുഹമ്മദലി മാസ്റ്റര്‍, എ ഹരിദാസന് എന്നിവര്‍ പങ്കെടുത്തു.