ചെറുതാഴം പഞ്ചായത്തില്‍ 39 കുടുംബങ്ങള്‍ക്ക് കൂടി തണലൊരുക്കി
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 39 കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം എം വിജിന് എം എല്‍ എ നിര്‍വഹിച്ചു. ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന് അധ്യക്ഷത വഹിച്ചു. വിഇഒ ഐറിന് രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈഫ് മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം പി വിനോദ് കുമാര്‍ മുഖ്യാതിഥിയായി.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ വി രവീന്ദ്രന്, ചെറുതാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി രോഹിണി, സ്ഥിരം സമിതി അധ്യക്ഷരായ ടി വി ഉണ്ണികൃഷ്ണന്, എം ടി സബിത, പി പി അബുജാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം ശോഭ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ വസന്ത, ജൂനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു