കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പുനഃ ക്രമീകരിച്ചു
കേന്ദ്ര സർവകലാശാല പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്നത് പരിഗണിച്ച്, മാർച്ച് 13 ന് ആരംഭിക്കാൻ നിശ്ചയിച്ച ആറാം സെമസ്റ്റർ ബി എ/ ബി കോം പരീക്ഷകൾ മാർച്ച് 21 ന് ആരംഭിക്കുന്ന വിധം പുതുക്കി നിശ്ചയിച്ചു. ബി എസ് സി/ ബി സി എ പരീക്ഷകൾ മാർച്ച് 25 ന് ആരംഭിക്കും. വിശദമായ പരീക്ഷാ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
പുനർ മൂല്യ നിർണ്ണയ ഫലം
മൂന്നാം സെമസ്റ്റർ ബികോം/ ബി ബി എ/ ബി എ (പ്രൈവറ്റ് രജിസ്ട്രേഷൻ – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- 2020 & 2021 അഡ്മിഷൻ) നവംബർ 2022 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയത്തിൽ മാർക്കിൽ മാറ്റം വന്ന വിദ്യാർഥികൾ, ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ, റിസൾട്ട് മെമ്മോയുടെ ഡൌൺലോഡ് ചെയ്ത പകർപ്പിനൊപ്പം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ടൈംടേബിൾ
യഥാക്രമം 02.04.2024, 03.04.2024 തീയതികളിൽ ആരംഭിക്കുന്ന എട്ട്, നാല് സെമസ്റ്റർ ബി എ എൽ എൽ ബി, മെയ് 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക/ വാചാ പരീക്ഷകൾ
രണ്ടാം വര്‍ഷ (വിദൂര വിദ്യാഭ്യാസം- സപ്ലിമെന്ററി) ജൂണ്‍ 2023 എം എ അറബിക് ഡിഗ്രി, പ്രായോഗിക/ വാചാ പരീക്ഷകൾ 14.03.2024 ന് ധർമടം ഗവ. ബ്രണ്ണൻ കോളേജിൽ വച്ചും എം കോം ഡിഗ്രി വാചാ പരീക്ഷ 18.03.2024 ന് താവക്കര മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്ററിൽ വച്ചും നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.