വോട്ടിങ്ങ് യന്ത്രം റാന്‍ഡമൈസേഷന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ (ഇവിഎം) ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ ഡ്രൈ റണ്‍ നടന്നു. ജില്ലാ തെരഞ്ഞടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ സാന്നിധ്യത്തില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ഡ്രൈ റണ്‍ നടത്തിയത്. സബ് കലക്ടര്‍ സന്ദീപ് കുമാർ  ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി രാധാകൃഷ്ണന്‍ മറ്റ് എ. ആര്‍ ഒ മാര്‍ എന്നിവര്‍ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ മാനേജ്‌മെന്റ് സംവിധാനം ഉപയോഗിച്ചുള്ള റാന്‍ഡമൈസേഷനാണ് നടന്നത്.
ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 1861 പോളിങ്ങ് ബൂത്തുകളാണ് ഉള്ളത്. ഈ സംഖ്യയുടെ 20 ശതമാനം ബാലറ്റ് യൂനിറ്റും കണ്‍ട്രോള്‍ യൂനിറ്റും റിസര്‍വ്വായും സജ്ജമാക്കും. വിവിപാറ്റ് യന്ത്രം 30 ശതമാനവും റിസര്‍വ്വായി സജ്ജമാക്കും.

About The Author