കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രാക്ടിക്കൽ/ പ്രൊജക്റ്റ്മൂല്യ നിർണ്ണയം /വാചാ പരീക്ഷകൾ

ആറാം സെമസ്റ്റർ യുജി ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രാക്ടിക്കൽ/ പ്രൊജക്റ്റ്മൂല്യ നിർണ്ണയം/ വാചാ പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ അതാത് കോളേജുകളിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

അഫ്സൽ – ഉൽ – ഉലമ (അറബിക്) – 2024 മാർച്ച് 01, 04

അറബിക് , അറബിക് & ഇസ്ലാമിക് ഹിസ്റ്ററി – 2024 മാർച്ച് 06, 07

ഇംഗ്ലീഷ് – 2024 മാർച്ച് 04 മുതൽ 07 വരെ

മലയാളം – 2024 മാർച്ച് 04, 05

ഫിലോസഫി – 2024 മാർച്ച് 04, 05

മ്യൂസിക് – 2024 മാർച്ച് 05

സർവകലാശാല സെനറ്റ്

കണ്ണൂർ സർവകലാശാല സെനറ്റ് പുന:സംഘടിപ്പിച്ചു. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ ജ്യോഗ്രഫി പഠനവകുപ്പിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്ക്സ് ഫോർ സ്പെയ്ഷ്യൽ പ്ലാനിംഗ് പ്രോഗ്രാമ്മിലേക്ക് ( പ്രൊജക്റ്റ് മോഡ് പ്രോഗ്രാം) ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ഇതിനായുള്ള ഇന്റർവ്യൂ 04/03/2024 (തിങ്കളാഴ്ച) രാവിലെ 11മണിക്ക് പഠനവകുപ്പിൽ വച്ച് നടക്കും.  യു ജി സി നിഷ്‌കർഷിച്ചിട്ടുള്ള   യോഗ്യതകൾ ഉള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം. ജിയോ ഇൻഫോമാറ്റിക്സിലെ പ്രാവീണ്യം അഭികാമ്യം.ഫോൺ: 9447085046

ലോഞ്ച് പാഡ്; പഞ്ചദിന സംരംഭകത്വ ശില്പശാല

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ  സംരംഭകത്വ വികസന സ്ഥാപനമായ  കേരള  ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ്, കണ്ണൂർ സർവകലാശാലയുടെയും കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെ 5 ദിവസത്തെ  പരിശീലന ശില്പശാല സംഘടിപ്പിച്ചു. സർവകലാശാലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ലോഞ്ച് പാഡ് പഞ്ചദിന സംരംഭകത്വ ശില്പശാലയുടെ ഉദ്ഘാടനം സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് നിർവഹിച്ചു. സംരംഭകർ നിർബന്ധമായും  അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ, ആശയ രൂപീകരണം, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ  അനുഭവം പങ്കിടൽ എന്നിങ്ങനെ വിവിധ സെഷനുകളിലായി നടന്ന ശില്പശാലയിൽ മാനേജ്‌മെന്റ് പഠനവകുപ്പ് മേധാവി ഡോ. യു ഫൈസൽ, ഡോ. ജോസഫ്‌ ബെനവെൻ, എ എസ് ഷിറാസ്, ശ്രീശരത് എന്നിവർ സംസാരിച്ചു.

ലോഞ്ച് പാഡ് പഞ്ചദിന സംരംഭകത്വ ശില്പശാല സർവകലാശാലാ രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് ഉദ്ഘാടനം ചെയ്യുന്നു.

About The Author