മികച്ച ജില്ലാ സര്‍വ്വേ സൂപ്രണ്ടിനുള്ള റവന്യൂ അവാര്‍ഡ് ഏറ്റുവാങ്ങി

റവന്യൂ ദിനത്തോട് അനുബന്ധിച്ച് കേരള സര്‍ക്കാരിന്റെ ഏറ്റവും മികച്ച ജില്ലാ സര്‍വ്വേ സൂപ്രണ്ടിനുള്ള റവന്യൂ അവാര്‍ഡ് കണ്ണൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് രാജീവന്‍ പട്ടത്താരി റവന്യൂ വകുപ്പ് മന്ത്രി കെ രാജനില്‍ നിന്നും ഏറ്റുവാങ്ങി. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗമാണ്.  അഞ്ചരക്കണ്ടി ഓടത്തില്‍ പീടിക സ്വദേശിയാണ്. ഭാര്യ കെ പി നിമിത, മക്കള്‍: കൃഷ്ണ പി രാജീവന്‍, (അധ്യാപിക,  അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ഗോകുല്‍ പി രാജീവന്‍ (രണ്ടാം വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ഥി).

About The Author