കെ സുധാകരന്റെ അസഭ്യ പ്രയോഗം; കടുത്ത അതൃപ്തിയിൽ വിഡി സതീശൻ, ഹൈക്കമാന്‍ഡിനെ അറിയിച്ചു

വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അസഭ്യ പ്രയോഗം നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കടുത്ത അതൃപ്തിയിൽ. സുധാകരന്റെ സമീപനത്തിലെ അതൃപ്തി അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കെ സി വേണുഗോപാലിനെ പ്രതിഷേധം അറിയിച്ച വി ഡി സതീശൻ സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കുകയും ചെയ്തു.

വിഷയത്തിൽ ഹൈക്കമാന്‍ഡ് ഇടപെട്ടു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇരുനേതാക്കളെയും ഒരുമിച്ചിരുത്തി സംസാരിച്ചു. വിവാദങ്ങള്‍ സമരാഗ്നി ജാഥയെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും ബാധിക്കരുതെന്ന് ഹൈക്കമാന്‍ഡ് ഇരുനേതാക്കളോടും ആവശ്യപ്പെട്ടു .കെ സുധാകരനെയും സതീശനയും ദീപദാസ് മുൻഷിയും വിളിച്ചു സംസാരിച്ചു.

ആലപ്പുഴയില്‍ സമരാഗ്നി ജാഥക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്. കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു.

About The Author