സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലീപ്‌സെന്റര്‍ കണ്ണൂര്‍ മൈസോണില്‍

പൊതുമേഖലാ സ്ഥാപനമായ കെസിപിഎല്ലിന്റെ കീഴിലുള്ള മാങ്ങാട്ടുപറമ്പ് മൈസോണില്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലീപ് കോ വര്‍ക്കിംഗ് സ്‌പേസ് കണ്ണൂര്‍ സെന്ററിന്  തുടക്കമായി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അടിസ്ഥാന പ്രവര്‍ത്തന സൗകര്യം വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്ന ലീപ് സെന്ററുകളുടെ ഭാഗമാണിത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തിക്കുവാനുള്ള സൗകര്യം നല്‍കുന്നതിനോടൊപ്പം കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ വിവിധ പ്രോഗ്രാമുകളും സ്‌കീമുകളും നടപ്പിലാക്കുന്ന കേന്ദ്രം കൂടിയായിരിക്കും മൈസോണിലുള്ള ലീപ് സെന്റര്‍. ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

ലീപ് സെന്ററിന്റെ ഉദ്ഘാടനം കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വ്വഹിച്ചു. കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക അധ്യക്ഷത വഹിച്ചു. കെസിസിപിഎല്‍ മാനേജിങ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, മൈസോണ്‍ ചെയര്‍മാന്‍ ഷിലന്‍ സഗുണന്‍,  മൈസോണ്‍ സിഇഒ ഡോ. എ മാധവന്‍ ,ഡയറക്ടര്‍ സുഭാഷ് ബാബു  എന്നിവര്‍ സംസാരിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫൗണ്ടേഴ്‌സ് മീറ്റ്, സ്റ്റാര്‍ട്ടപ്പ് 360, കോ-ഫൗണ്ടേഴ്‌സ് ക്ലബ് എന്നീ പരിപാടികള്‍, മൈസോണ്‍ സ്റ്റാര്‍ട്പ്പുകളുടെ പ്രദര്‍ശനം എന്നിവ നടന്നു

About The Author