കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ 06.04.2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകൾക്ക് 27.02.2024 മുതൽ 02.03.2024 വരെ പിഴയില്ലാതെയും 05.03.2024 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.

മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള  നാലാം സെമസ്റ്റർ  ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024 ) പരീക്ഷകൾക്ക്  27.02.2024 മുതൽ 02.03.2024 വരെ പിഴയില്ലാതെയും 05.03.2024 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാവുന്നതാണ്. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ് അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്

തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- മേഴ്‌സി ചാൻസ് ഉൾപ്പെടെ) ഏപ്രിൽ 2024  പരീക്ഷകൾക്ക് പിഴയില്ലാതെ 20.02.2024 വരെ അപേക്ഷിക്കാം.

About The Author