വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം: 21ന് കണ്ണൂരില്‍ കലാജാഥ

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 24ന് കണ്ണൂരില്‍ സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചാരണാര്‍ഥം 21ന് കണ്ണൂരില്‍ കലാജാഥ പര്യടനം. സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് നാടന്‍പാട്ട് കലാകാരന്‍മാരാണ് പരിപാടിയില്‍ അണിനിരക്കുക. ഫോക് ലോർ അക്കാദമിയുടെ നേതൃത്വത്തിലാണ് കലാജാഥ പര്യടനം സംഘടിപ്പിക്കുന്നത്. വൈകിട്ട് നാല് മണിക്ക് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റിലും അഞ്ച് മണിക്ക് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ് പരിസരത്തും കലാപരിപാടികള്‍ അവതരിപ്പിക്കും. ഫെബ്രുവരി 24ന് രാവിലെ 9.30 മണി മുതല്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം നടക്കുക.

മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയില്‍(20-02-2024)

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഫെബ്രുവരി 20ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.30ന് -വളപട്ടണം കക്കുളങ്ങര പള്ളി പൈതൃകസംരക്ഷണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം, 9.30ന് -എടക്കാട് നാറാണത്ത് പാലം ഉദ്ഘാടനം, 10.30ന്-മാലൂര്‍ കണ്ടേരി പൊയില്‍ പാലം ഉദ്ഘാടനം, ഉച്ചക്ക് 12 മണി- ശ്രീകണ്ഠാപുരം അലക്‌സ് നഗര്‍ പാലം ഉദ്ഘാടനം, വൈകിട്ട് മൂന്ന് മണി- പുലിക്കുരുമ്പ പുറഞ്ഞാണ്‍ റോഡ് ഉദ്ഘാടനം, 3.30ന് -ആലക്കോട് പാലം ഉദ്ഘാടനം, 4.30ന്- പ്രാപ്പൊയില്‍ എരിയന്‍കൊല്ല് രയരോം റോഡ്, മീന്‍തുള്ളി പാലം ഉദ്ഘാടനം
5.30ന്-കാനായി മണിയറ റോഡ് ഉദ്ഘാടനം എന്നിവയാണ് പരിപാടികള്‍.

പയ്യന്നൂര്‍ റവന്യൂ ടവര്‍ ഉദ്ഘാടനം 23ന്

പയ്യന്നൂര്‍ റവന്യൂ ടവറിന്റെ ഉദ്ഘാടനം ഫെബ്രുവരി 23ന് ഉച്ചക്ക് രണ്ട് മണിക്ക് റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പയ്യന്നൂര്‍ വില്ലേജ് ഓഫീസ് ഉള്‍പ്പെടുന്ന റവന്യൂ ടവര്‍ 2.5 കോടി ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. പരിപാടിയുടെ വിജയത്തിനായി ടി ഐ മധുസൂദനന്‍ എം എല്‍ എ ചെയര്‍മാനായും പയ്യന്നൂര്‍ നഗരസഭാധ്യക്ഷ കെ വി ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി വി വത്സല(പയ്യന്നൂര്‍), പി പി ഷാജിര്‍(കല്യാശ്ശേരി), സി എം കൃഷ്ണന്‍(തളിപ്പറമ്പ്) എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും പയ്യന്നൂര്‍ തഹസില്‍ദാര്‍ ആര്‍ ജയേഷ് കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം കെ മനോജ് കുമാര്‍, ഭൂരേഖ തഹസില്‍ദാര്‍ ഇ കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.

വളപട്ടണം കക്കുളങ്ങര പള്ളി നവീകരണ പ്രവൃത്തി ഉദ്ഘാടനം 20ന്

വളപട്ടണം കക്കുളങ്ങര പള്ളി പൈതൃക സംരക്ഷണ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 20ന് രാവിലെ 8.30ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, മുതവല്ലി ഹബീബ് മഷ്ഹൂര്‍ തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പള്ളി നവീകരിക്കുന്നത്. കുളം നവീകരണം, കുളപ്പുര, പടിപ്പുര, നടപ്പാത, ചുറ്റുമതില്‍, ലാന്‍ഡ് സ്‌കേപ്പിങ്, ടോയിലറ്റ് ബ്ലോക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇരിക്കൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 20ന്

ഇരിക്കൂര്‍ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 20ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. അലക്‌സ് നഗര്‍ -കാഞ്ഞിലേരി പാലം ഉദ്ഘാടനം-ഉച്ചക്ക് 12 മണി, പുലിക്കുരുമ്പ പുറഞ്ഞാണ്‍ റോഡ് ഉദ്ഘാടനം, പുലിക്കുരുമ്പ ടൗണ്‍- വൈകിട്ട് മൂന്ന് മണി, ആലക്കോട് പാലം ഉദ്ഘാടനം- 3.30ന് എന്നിവയാണ് പരിപാടികള്‍. അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിക്കും. എം പി മാരായ കെ സുധാകരന്‍, ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, പി സന്തോഷ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും.

മട്ടന്നൂര്‍ അഗ്‌നിരക്ഷാ നിലയം കെട്ടിടോദ്ഘാടനം 20ന്

മട്ടന്നൂര്‍ അഗ്‌നിരക്ഷാ നിലയത്തിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 20ന് വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വ്വഹിക്കും.
കെ കെ ശൈലജ എം എല്‍ എ അധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരന്‍, വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍, മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത് എന്നിവര്‍ മുഖ്യാതിഥികളാകും.
മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്ന് പ്രദേശത്ത് പഴശ്ശി ഇറിഗേഷന്‍ വിട്ടുനല്‍കിയ 1.03 ഏക്കറിലാണ് 5.53 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 1062 ചതുരശ്ര മീറ്ററുള്ള താഴത്തെ നിലയില്‍ വാഹനങ്ങള്‍ക്കുള്ള ഗ്യാരേജ്, വെയിറ്റിംഗ് ഏരിയ, മെക്കാനിക് റൂം, സ്റ്റോര്‍ റൂം, ഫ്യുവല്‍ ആന്റ് ലൂബ്രിക്കന്റ് റൂം, വാച്ച് റൂം, റെക്കോര്‍ഡ് റൂം, ഓഫീസ് റൂം, മെഡിക്കല്‍ റൂം, കമ്പ്യൂട്ടര്‍ റൂം, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ്സ് മുറി, കിച്ചണ്‍, പാന്‍ട്രി, ഡൈനിംഗ്, സ്റ്റോര്‍, ടോയ്ലറ്റ് ബ്ലോക്കുകള്‍ എന്നിവയും സ്റ്റേഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്നിവരുടെ മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. 625 ചതുരശ്ര മീറ്ററില്‍ ഉള്ള ഒന്നാം നിലയില്‍ ജീവനക്കാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള റസ്റ്റ് റൂം, റിക്രിയേഷന്‍ റൂം, ജിം ഏരിയ, സ്റ്റോര്‍ റൂം,ടോയ്‌ലറ്റ്  ബ്ലോക്കുകള്‍ എന്നിവയാണുള്ളത്. 2022 ജൂണിലാണ് നിര്‍മാണ പ്രവൃത്തി തുടങ്ങിയത്.

അഗ്രി എക്‌സ്‌പേര്‍ട്ട് കം അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍

ആറളം പട്ടിക വര്‍ഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബശ്രീ മിഷന്‍ പദ്ധതിയില്‍ അഗ്രി എക്‌സ്‌പേര്‍ട്ട് കം അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്. യോഗ്യത:  ബി എസ് സി അഗ്രികള്‍ച്ചര്‍. ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് സി അഗ്രികള്‍ച്ചര്‍/ വെറ്ററിനറി യോഗ്യതയും രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം ഉള്ളവരെയും പരിഗണിക്കും. അപേക്ഷകള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24ന് വൈകിട്ട് നാല് മണിക്ക് മുമ്പായി കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, സൗത്ത് ബസാര്‍ കണ്ണൂര്‍-2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2702080.

വനിതാ കമ്മീഷന്‍ അദാലത്ത് 22ന്

വനിതാ കമ്മീഷന്‍ അദാലത്ത് ഫെബ്രുവരി 22ന് രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

പട്ടയകേസുകള്‍ മാറ്റി

ഫെബ്രുവരി 20, 21, 22 തീയ്യതികളില്‍ കലക്ടറേറ്റില്‍ വിചാരണ നടത്താനിരുന്ന കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ യഥാക്രമം മാര്‍ച്ച് 19, 20, 21 തീയ്യതികളിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 29നകം പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0473 4296496, 8547126028.

ലോണ്‍/സബ്സിഡി മേള

ഇരിട്ടി നഗരസഭ പരിധിയില്‍ സംരംഭം തുടങ്ങുന്നവര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രവും ഇരിട്ടി നഗരസഭയും സംയുക്തമായി ലോണ്‍/സബ്സിഡി മേള സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 21ന് രാവിലെ 10.30ന് ഇരിട്ടി നഗരസഭ ഹാളില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത മേള ഉദ്ഘാടനം ചെയ്യും. നഗരസഭ പരിധിയിലെ മുഴുവന്‍ ബാങ്കുകളും മേളയില്‍ പങ്കെടുക്കും. ഫോണ്‍: 8921667326, 8848125026.

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ‘നിധി താങ്കള്‍ക്കരികെ ജില്ലാ വ്യാപന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്കായുള്ള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഫെബ്രുവരി 27ന് നടക്കും. തലശ്ശേരി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഹാള്‍, കാസര്‍കോട് എന്‍ എസ് എസ് എസ്റ്റേറ്റ് ബളാംതോട് എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരിപാടി.
ഇപിഎഫ് അംഗങ്ങള്‍, തൊഴിലുടമകള്‍, ഇ പി എസ് പെന്‍ഷണര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ക്ക് ഒരേ സമയം വിവര കൈമാറ്റവും പരാതി പരിഹാരവും ഈ പരിപാടിയിലൂടെ സാധിക്കും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം എത്തിച്ചേരണം. ഫോണ്‍: 0497 2712388.

ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവ്.  ഫോണ്‍: 9072592412, 9072592416.

ക്വട്ടേഷന്‍

ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എഞ്ചിനീയറിങ് വിങ്ങിലെയും ഇന്റര്‍കോം ടെലിഫോണ്‍ സിസ്റ്റത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700205.

ജില്ലാ പഞ്ചായത്ത് ഓഫീസിലെയും എഞ്ചിനീയറിങ് വിങ്ങിലെയും സി സി ടി വി സെക്യൂരിറ്റി സിസ്റ്റം, ബയോമെട്രിക് പഞ്ചിങ് സിസ്റ്റം എന്നിവയുടെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഏര്‍പ്പെടാന്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 24ന് ഉച്ചക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2700205.

കൂത്തുപറമ്പ് ഗവ ഐ ടി ഐയില്‍ റിസപ്ഷന്‍ കൗണ്ടര്‍ ഒരുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 ഉച്ചക്ക് രണ്ട് മണി വരെ.

ടെണ്ടര്‍

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൂത്തുപറമ്പ് ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2363090.

About The Author