തിരുവനന്തപുരത്ത് നിന്ന്‌ കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം പേട്ടയില്‍ കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. ബ്രഹ്‌മോസിന്റെ പുറക് വശത്തുള്ള റെയില്‍വേ ട്രാക്കിന് സമീപമുള്ള ഓടയില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ മെഡിക്കല്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ ആരെയും കസ്റ്റഡിയില്‍ ഇല്ല.  ബിഹാർ ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ട ഓള്‍ സെയിന്റ്‌സ് കോളേജിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്.

സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. കുഞ്ഞിനെ സ്‌കൂട്ടറില്‍ കൊണ്ടുപോയെന്നാണ് സഹോദരന്‍ മൊഴി നല്‍കിയത്.

About The Author