കെഎഫ്എസ്എ സ്ഥാപകദിനാഘോഷം

കണ്ണൂര്‍ മേഖലാ കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്റെ (കെഎഫ്എസ്എ) നേതൃത്വത്തില്‍ സ്ഥാപകദിനാഘോഷം നടത്തി. രജിസ്ട്രേഷന്‍-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി വി സുമേഷ് അധ്യക്ഷത വഹിച്ചു. രക്തദാന ക്യാമ്പ്, വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയപ്പ്, ദേശീയമീറ്റില്‍ പങ്കെടുത്തവരെ ആദരിക്കല്‍ എന്നിവയും പരിപാടിയുടെ ഭാഗമായി നടത്തി. കെഎഫ്എസ്എ ജനറല്‍ സെക്രട്ടറി വി പ്രണവ് മുഖ്യാതിഥിയായി. റീജയണല്‍ ഫയര്‍ ഓഫീസര്‍ പി രഞ്ജിത്ത് പൊന്നാട അണിയിച്ചു. മേഖല സെക്രട്ടറി വി കെ അഫ്സല്‍,  കണ്ണൂര്‍ ഡിഎഫ്ഒ എസ് കെ ബിജുമോന്‍, കാസര്‍കോട് ഡിഎഫ്ഒ ബി രാജ്, ബൈജു കോട്ടായി, കെ സജിത്ത്, കെ പുരുഷോത്തമന്‍, ഒ കെ രജീഷ്, എ സനീഷ്, ഷജില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

About The Author