കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്റ്റ് മൂല്യ നിർണ്ണയം/ വാചാ പരീക്ഷകൾ

കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി എ ഇസ്‌ലാമിക് ഹിസ്റ്ററി ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024, പ്രൊജക്റ്റ് മൂല്യ നിർണ്ണയം/ വാചാ പരീക്ഷകൾ 2024 ഫെബ്രുവരി 22- ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

‘ഡിസൈൻ തിങ്കിങ്’ ശില്പശാല

കണ്ണൂർ സർവകലാശാലയുടെ ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്ററിന്റെയും കണ്ണൂർ യൂണിവേഴ്‌സിറ്റി ഇന്നോവേഷൻ ആന്റ് ഇൻക്യൂബേഷൻ ഫൗണ്ടേഷ (കെ യു ഐ ഐ എഫ്) ന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഡിസൈൻ തിങ്കിങ്’ ശില്പശാല താവക്കര ക്യാമ്പസിൽ നടന്നു. വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ ഏകദിന ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.

മാർക്കറ്റിങ്, പ്രോഡക്ട് ഡിസൈൻ രംഗത്തെ വിദഗ്ദൻ എം എസ് ഷാനവാസ് പരിശീലനം നൽകിയ ശില്പശാലയിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും സംരംഭകരും പങ്കെടുത്തു. സർവകലാശാലാ മാനേജ്‌മെന്റ് പഠനവകുപ്പ് മേധാവിയും എന്റർപ്രണർഷിപ്പ് കോർഡിനേറ്ററുമായ ഡോ. യു ഫൈസൽ, പ്ലെയ്സ്മെന്റ് ഓഫീസർ കെ പി അനീഷ്കുമാർ എന്നിവർ സംസാരിച്ചു. ടെക്‌നോളജി ബിസിനസ് ഇൻക്യൂബേറ്റർ കോർഡിനേറ്റർ ഡോ. ടി കെ മുനീർ നന്ദി പറഞ്ഞു.

About The Author