വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിചാരണ മാറ്റി

ഇരിട്ടി, തലശ്ശേരി ലാന്റ് ട്രിബ്യൂണലില്‍ ഫെബ്രുവരി 14 ,15 തീയതികളില്‍ കലക്ടറേറ്റില്‍ നടത്താനിരുന്ന ദേവസ്വം പട്ടയ കേസുകളുടെ വിചാരണ മാര്‍ച്ച് 26, 27 തീയതികളിലേക്ക് മാറ്റിയതായി ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ബോധവല്‍ക്കരണ സെമിനാര്‍ 20ന്

പുതിയ സംരംഭകര്‍ക്ക് പിഎംഇജിപി/ എസ്ഇജിപി പദ്ധതികളെക്കുറിച്ച് പ്രചരണം നടത്തുന്നതിന്റെ ഭാഗമായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡും അഖിലേന്ത്യാ ഖാദി കമ്മിഷനും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. കാഞ്ഞിരങ്ങാട് റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫെബ്രുവരി 20  ചൊവ്വ  രാവിലെ 10.30നാണ് പരിപാടി.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 17ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497  2700057, 9188401614 .

ലാപ്ടോപ് വിതരണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വര്‍ഷത്തില്‍ പൊതുപ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച്  പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മാര്‍ച്ച് 16 വരെ സ്വീകരിക്കും.  അപേക്ഷാ ഫോമും വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളിലും ബോര്‍ഡിന്റെ kmtwwfb.org ലും ലഭിക്കും.  ഫോണ്‍: 0497 2705197.

വീട് പുനര്‍ നിര്‍മാണ ധനസഹായം

ഫിഷറീസ് വകുപ്പ് ബി ഐ എഫ് ആന്റ് എച്ച് ഡി എഫ് 2023 – 24 പദ്ധതിയില്‍  ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനര്‍ നിര്‍മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  ഒരു വീടിന് നാല് ലക്ഷം രൂപയാണ് ലഭിക്കുക.
അപേക്ഷകന്‍ ഫിഷര്‍മെന്‍ കോളനിയിലെ താമസക്കാരനായിരിക്കണം. കോളനി നിലവില്‍ 50 മീറ്ററിന് പുറത്തും സി ആര്‍ സെഡ് നോട്ടിഫിക്കേഷന്‍ പ്രകാരം ഭവന നിര്‍മാണത്തിന് അനുവദനീയമായ മേഖലയിലുമായിരിക്കണം.  ഗുണഭോക്താവ് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളിയും എഫ് ഐ എം എസ് ഐ ഡി ഉള്ള വ്യക്തിയുമായിരിക്കണം.  പെന്‍ഷനായവരെയും പരിഗണിക്കും.  ഗുണഭോക്താവിന് വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഉണ്ടായിരിക്കണം.  ലൈഫ് ഭവന പദ്ധതി, സര്‍ക്കാരിന്റെയോ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/ പുനര്‍നിര്‍മാണ പദ്ധതി എന്നിവയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളെ പരിഗണിക്കില്ല.  ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഇരട്ട വീടുകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോറം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ലഭിക്കും. ഫെബ്രുവരി 17നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.

എം ബി എ അഭിമുഖം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എം ബി എ 2024 – 26 ബാച്ചിലേക്ക് അഭിമുഖം നടത്തുന്നു. ഫെബ്രുവരി 24ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ തലശ്ശേരി ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിലും, മണ്ണയാടിലുള്ള സഹകരണ പരിശീലന കോളേജിലുമാണ് അഭിമുഖം നടക്കുക. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ മാറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9496366741, 7907375755, 8547618290. വെബ്സൈറ്റ്: www.kicma.ac.in.

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ എല്‍ സി/എ ഐ വിഭാഗത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 19ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. എല്‍ സി/എ ഐ വിഭാഗത്തില്‍ ഉദ്യോഗാര്‍ഥികള്‍ ലഭ്യമല്ലാതെ വന്നാല്‍ ഇ ഡബ്ല്യു എസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും.

ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തി

ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് 1 നേരിട്ടുള്ള നിയമനം – 027/2022) തസ്തികയിലേക്ക്  2023 ഡിസംബര്‍ 27ന് പ്രസിദ്ധീകരിച്ച 48/2023/ഡിഒസി നമ്പര്‍ ചുരുക്കപട്ടികയില്‍ സപ്ലിമെന്ററി ലിസ്റ്റില്‍ 1108350 (എസ് സി കണ്‍വേര്‍ട്ട് ടു ക്രിസ്റ്റ്യാനിറ്റി) നമ്പര്‍ കൂട്ടിച്ചേര്‍ത്തതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ലേലം

പെന്‍ഷന്‍ ഫണ്ട് കുടിശ്ശിക ഈടാക്കാനായി  ജപ്തി ചെയ്ത പഴശ്ശി അംശം ദേശത്ത് റി സ.118/1 ബിയില്‍ പെട്ട 0.0324 ഹെക്ടര്‍ വസ്തുവും അതിലുള്‍പ്പെട്ട 27/777, 778, 778എ, 779, 780, 781, 782, 783, 783എ, 783ബി നമ്പര്‍ മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടവും ഫെബ്രുവരി 15ന് രാവിലെ 11 മണിക്ക് പഴശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍  പഴശ്ശി വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.

കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത കോളാരി അംശം കല്ലൂര്‍ ദേശത്ത് റീ.സ.52/110ല്‍ പെട്ട 0.0094 ഹെക്ടര്‍ സ്ഥലവും അതില്‍പെട്ട സകലതും ഫെബ്രുവരി 23ന് രാവിലെ 11.30ന് പഴശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍  പഴശ്ശി വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല 2024 അക്കാദമിക് വര്‍ഷം (ഫെബ്രുവരി സെഷന്‍) 10, +2/തത്തുല്യം പാസ്സായവരില്‍ നിന്നും മൂന്ന് വര്‍ഷ ബിസിഎ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. www.sgou.ac.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9188909901, 9188909902, 9188909903 .

കണ്ണൂര്‍ പുഷ്പോത്സവത്തില്‍ ഇന്ന് (ഫെബ്രുവരി 15 വ്യാഴം)

രാവിലെ 10 മണി- സെമിനാര്‍ -വിഷയം ഔഷധ സസ്യങ്ങളും നാട്ടറിവുകളും

ഉച്ചക്ക് രണ്ടുമണി- പാചകമത്സരം 1)ഫ്രഷ് ഫ്രൂട്ട് കേക്ക് 2) ഡെക്കറേറ്റീവ് മേക്രോണ്‍

വൈകിട്ട് മൂന്ന് മണി- മൈലാഞ്ചിയിടല്‍ മത്സരം(സ്ത്രീകള്‍ക്ക്)

വൈകിട്ട് 6.30ന്- ഇശല്‍ നിലാവ്, ഹിറ്റ് കലാവേദി കണ്ണൂര്‍

About The Author