കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സിന്റിക്കേറ്റ് യോഗം 

കണ്ണൂർ സർവകലാശാല  സിന്റിക്കേറ്റ് യോഗം ഫെബ്രുവരി 13 ന് കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ചു ചേർന്നു. കണ്ണൂർ സർവകലാശാലയിൽ എത്തിയ 2022 ലെ രസതന്ത്ര നോബൽ പുരസ്‌കാര ജേതാവും ഡെന്മാർക്ക്, യൂണിവേഴ്സിറ്റി ഓഫ് കോപ്പൻ ഹേഗനിലെ പ്രൊഫസറുമായ പ്രൊഫ. മോർട്ടൻ പീറ്റർ മെൽഡലിന്റെ സർവകലാശാലാ സന്ദർശനവും സിംഫണി ഓഫ് മോളിക്യൂൾസ്; എ ഡേ വിത്ത് നോബൽ ലോറേറ്റ് എന്ന പരിപാടിയും വൻ വിജയമാക്കി മാറ്റിയ മുഴുവൻ അധ്യാപകരെയും വിദ്യാർത്ഥികളെയും ഗവേഷകരെയും സിന്റിക്കേറ്റ് യോഗത്തിൽ അഭിനന്ദിച്ചു. ഫെബ്രുവരി 7 മുതൽ 11 വരെ നടന്ന കണ്ണൂർ സർവകലാശാലാ കലോത്സവം വിജയകരമാക്കിയ മുന്നാട് പീപ്പിൾസ് കോപ്പറേറ്റിവ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ മുഴുവനാളുകളെയും, സഹൃദയരായ നാട്ടുകാരെയും അഭിവാദ്യം ചെയ്യുകയും അവർക്കുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സിന്റിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

  1. പരീക്ഷാ കൺട്രോളറായി നിയമിതനായ ഡോ. ബി മുഹമ്മദ് ഇസ്മായിലിന്റെ നിയമന കാലാവധി മൂന്നുവർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു.

  2. വിവിധ ക്യാമ്പസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മണിപ്പൂർ വിദ്യാർത്ഥികളുടെ ഭക്ഷണച്ചെലവുകൾ സർവകലാശാല തന്നെ വഹിക്കും.

  3. വിദ്യാമന്ദിർ ആർട്സ് & സയൻസ് കോളേജ് പ്രവർത്തിപ്പിക്കുന്നതിനായി നടത്തിയ ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു.

  4. 8 കോളേജുകളിലെ 22 അസിസ്റ്റന്റ് പ്രൊഫസർമാരുടെ പ്രൊമോഷൻ അംഗീകരിച്ചു.

  5. പയ്യന്നൂർ കോളേജിലെ 2 അസിസ്റ്റന്റ് പ്രൊഫസർമാർക്ക് അസോസിയേറ്റ് പ്രൊഫസർമാരായി സ്ഥാനക്കയറ്റം നൽകി.

  6. 4 അധ്യാപകർക്ക് ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചു.

  7. മതിയായ ഭൗതിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സർവകലാശാലാ പഠനവകുപ്പുകളിൽ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ നടപ്പിലാക്കും.

  8. എൻവയോൺമെന്റൽ സയൻസസിൽ അധ്യാപകരെ നിയമിക്കാനുള്ള വിദഗ്ധ പാനലിനും പ്രിൻസിപ്പൽ നിയമനത്തിനുള്ള പാനലിനും അംഗീകാരം നൽകി.

  9. സർവകലാശാലയിലെ 6 ജീവനക്കാർക്ക് ഗൃഹനിർമാണത്തിന് അഡ്വാൻസ് നല്കാൻ തീരുമാനിച്ചു.

ലോഞ്ച് – സംരംഭകത്വ വർക്ക്ഷോപ്പ്

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് 5 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 19 മുതൽ 23 വരെ താവക്കരയിലുള്ള കണ്ണൂർ സർവകശാലയുടെ സ്റ്റുഡന്റ് അമിനിറ്റിസ് സെന്ററിൽ വച്ചു നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാകുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താല്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റിൽ സന്ദർശിച്ച് ഓൺലൈനായി ഫെബ്രുവരി 16 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് 0484 2532890 / 2550322 / 9633050143.

About The Author