വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

പട്ടയകേസ് മാറ്റി

ഫെബ്രുവരി 14 ന് കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയ കേസുകള്‍ മാര്‍ച്ച് 13ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) അറിയിച്ചു.

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് 22ന്

വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

ഉപതെരഞ്ഞെടുപ്പ്: തിരിച്ചറിയല്‍ രേഖ നിർബന്ധം

വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഫെബ്രുവരി 22ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് താഴെപ്പറയുന്ന തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍  നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിപ്പിച്ച എസ് എസ് എല്‍ സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് നല്‍കിയിട്ടുള്ള ഫോട്ടോ പതിപ്പിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നീ രേഖകളിൽ ഏതെങ്കിലുമൊന്നാണ് ഹാജരാക്കേണ്ടത്.

ഡി ടി പി ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്‌സ്കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗ്രാമീണ സാങ്കേതിക വിദ്യാ വികസന കേന്ദ്രം സ്ത്രീകള്‍ക്കായി ഡെസ്‌ക്ടോപ് പബ്ലിഷിങ് ആന്റ് ഗ്രാഫിക് ഡിസൈന്‍ കോഴ്‌സില്‍ പരിശീലനം നല്‍കുന്നു.  ഫെബ്രുവരി 16ന് തുടങ്ങുന്ന കോഴ്‌സില്‍ എസ് എസ് എല്‍ സി യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് സൗജന്യമാണ്. ഫോണ്‍: 9495149936, 8129295250.

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ് (എക്‌സ് സര്‍വ്വീസ് മെന്‍)(1 എന്‍സിഎ-എസ്ടി) (1 എന്‍സിഎ- മുസ്‌ലീം)(242/2022, 243/2022) എന്നീ തസ്തികകളിലേക്ക് 2023 സെപ്റ്റംബര്‍ 26ന് നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനംപന്ന്യന്നൂര്‍ ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍ ട്രേഡില്‍ എല്‍സി/എഐ വിഭാഗത്തില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്. അഭിമുഖം ഫെബ്രുവരി 19ന് രാവിലെ 11 മണിക്ക് ഐടിഐയില്‍ നടക്കും. യോഗ്യത: സിവില്‍ എഞ്ചിനീയറിങില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും , പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04902318650.

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ്ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. 16ന് പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ, 17ന് തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായം- 50 വയസില്‍ താഴെ. ഇ മെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, ആധാര്‍/വോട്ടേഴ്‌സ് ഐ ഡി/പാസ്‌പോര്‍ട്ട്/ പാന്‍കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം. യോഗ്യരായവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷന്‍ ചെയ്ത് എല്ലാ ഇന്റര്‍വ്യൂവിനും പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

കണ്ണൂര്‍ പുഷ്‌പോത്സവത്തില്‍ ഇന്ന് (ഫെബ്രുവരി 14, ബുധനാഴ്ച)
രാവിലെ 10 മണി- വനിതാ കര്‍ഷക സംഗമം
ഉച്ചക്ക് രണ്ടുമണി- പുഷ്പാലങ്കാര മത്സരം (മുതിര്‍ന്നവര്‍ക്ക്)
വൈകിട്ട് അഞ്ച് മണി- ബഡ്സ് സ്‌കൂള്‍ കലാമേള
ഏഴ് മണി- എം4 മെലഡി എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ്, കണ്ണൂരിന്റെ കലാസന്ധ്യ

About The Author