ഗതാഗതം നിരോധിച്ചു

കക്കറ-കൂറാറ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 വരെ ഈ റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു. വാഹനങ്ങള്‍ മേലെ ചമ്പാട്-മനത്തുവയല്‍- കുന്നോത്ത് മുക്ക് ജംഗ്ക്ഷന്‍ വഴിയും മറ്റ് റോഡുകള്‍ വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസി. എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.
കരേറ്റ-കാഞ്ഞിലേരി- കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കരേറ്റ ജങ്ഷന്‍ മുതല്‍ കുണ്ടേരിപ്പൊയില്‍ വായനാശാല ജങ്ഷന്‍ വരെയുള്ള ഗതാഗതം ഫെബ്രുവരി 14 മുതല്‍ 21 വരെ നിരോധിച്ചു. കരേറ്റ നിന്നും കുണ്ടേരിപ്പൊയില്‍ ജങ്ഷന്‍ മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നീര്‍വ്വേലി-ആയിത്തറ-പട്ടരി-കെ പിആര്‍ റോഡ് മാലൂര്‍ വഴി പോകണം.

About The Author