വികസന തുടര്‍ച്ചക്ക് ഗതിവേഗമേകുന്ന ബജറ്റ്: കണ്ണൂര്‍ മേയര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ സമഗ്രമായ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചക്ക് ഗതിവേഗമേകുന്ന ബജറ്റാണ് ഇന്നവതരിപ്പിച്ചത്. പരിമിതമായ സാമ്പത്തിക സ്രോതസ്സുകള്‍ക്കിടയിലും സാധാരണ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് ആശ്വാസം പകരുന്നതാണ് ബജറ്റ്.

സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ നിഷേധിക്കുകയും വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ തനത് വരുമാനം ഉയര്‍ത്തി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. നഗരസൗന്ദര്യവല്‍ക്കരണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും, ടൂറിസത്തിനും നഗരവികസനത്തിനും ഉള്‍പ്പെടെ വലിയ പ്രാധാന്യമാണ് ബജറ്റ് നല്‍കിയിട്ടുള്ളത്. അതിദരിദ്രര്‍, കിടപ്പുരോഗികള്‍, ഭിന്നശേഷി, വയോജനങ്ങള്‍ തുടങ്ങി അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് മുന്തിയ പ്രാധാന്യമാണ് ബജറ്റില്‍ നല്‍കിയിട്ടുള്ളത്.

About The Author