ഭിന്നശേഷി കായികോത്സവം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
ഭിന്നശേഷി കുട്ടികളുടെ കായികോത്സവം ‘ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് ‘ ഭാഗമായി ബിആര്‍സി അധ്യാപികമാരുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. താവക്കര ബസ് സ്റ്റാന്‍ഡില്‍ ടൗണ്‍ സി ഐ സുഭാഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് അധ്യക്ഷനായി. ബാലസൗഹൃദ പൊലീസ് ഇന്‍സ്പെക്ടര്‍ കെ കെ ഷഹീദ്, എസ്എസ്കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, പ്രൊജക്ട് ഓഫീസറായ രാജേഷ് കടന്നപ്പള്ളി, ഡോ. പി കെ സഭിത്, ഡോ. കെ വി ദീപേഷ് എന്നിവര്‍ സംസാരിച്ചു. റെയില്‍വേ സ്റ്റേഷന് പരിസരം, പഴയ ബസ് സ്റ്റാന്‍ഡ്, കാല്‍ടെക്സ് എന്നിവിടങ്ങളിലും ഫ്ലാഷ്മോബ് അവതരിപ്പിച്ചു.