അപസ്മാര ചികിത്സാ രംഗത്ത് വിദഗ്ദ്ധ സേവനം : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എപ്പിലപ്‌സി ക്ലിനിക്ക് പ്രവർത്തനം തുടങ്ങി

കണ്ണൂര്‍ : അപസ്മാര ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ എപ്പിലപ്‌സി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു . ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് ഇന്ദിര പ്രേമാനന്ദ് ഉത്ഘാടന കർമം നിർവഹിച്ചു. അമേരിക്കയിലെ ക്ലീവ് ലാൻഡ് ക്ലിനിക്കിൽ നിന്നും അപസ്മാര രോഗത്തിന്റെ ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം സിദ്ധിച്ച ഡോക്ടർ ശ്രീജിത്ത്‌ പീഡിയാക്കൽ ഉൾപ്പെടുന്ന ന്യൂറോളജിസ്റ്റുകളുടേയും ന്യൂറോസര്‍ജന്മാരുടെയും സംയുക്ത നേതൃത്വത്തിലാണ് എപ്പിലപ്‌സി ക്ലിനിക്കിന് തുടക്കം കുറിക്കപ്പെട്ടത് . എല്ലാ ചൊവ്വഴ്ചകളിലും ഉച്ചകഴിഞ്ഞ് 2 മുതൽ 4 മണി വരെയാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാവുക.

ഫലപ്രദമായ ചികിത്സയില്ലാത്ത രോഗാവസ്ഥ എന്നതാണ് അപസ്മാരത്തെ കുറിച്ച് പൊതുവെ പൊതുസമൂഹത്തിനുള്ള ധാരണ. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ സംഭവിച്ചിരിക്കുന്ന പുരോഗതികളുടെ ഭാഗമായി അപസ്മാരത്തെ സമഗ്രമായി സമീപിക്കുന്നതും പൂര്‍ണ്ണമായി കീഴടക്കാന്‍ സാധിക്കുന്നതുമായ ചികിത്സാ രീതികള്‍ നിലവില്‍ വന്ന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം ചികിത്സാ രീതികള്‍ സമന്വയിപ്പിച്ചാണ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ എപ്പിലപ്‌സി ക്ലിനിക്കിന് തുടക്കം കുറിക്കുന്നത്.

രോഗത്തിന്റെ പ്രഭവകേന്ദ്രത്തെ കൃത്യമായി തിരിച്ചറിയുവാന്‍ സാധിക്കുന്ന വീഡിയോ ഇ ഇ ജി യുടെ ആവിര്‍ഭാവമാണ് ഇതില്‍ പ്രധാനം. രോഗിയെ പ്രത്യേകം സജ്ജീകരിച്ച വീഡിയോ ഇ ഇ ജി സ്യൂട്ടില്‍ നിരന്തര നിരീക്ഷണത്തിന് വിധേയനാക്കും. അപസ്മാരം സംഭവിക്കുന്ന സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ലനങ്ങളും മറ്റും വീഡിയോ ഇ ഇ ജി യിലൂടെ നിരീക്ഷിച്ച് മറ്റ് നിര്‍ണ്ണയ ഉപാധികളുടെ കൂടി സഹായത്തോടെ രോഗത്തിന്റെ കൃത്യമായ പ്രഭവ കേന്ദ്രം കണ്ടെത്താന്‍ സാധിക്കുന്നു. ഇങ്ങനെ തിരിച്ചറിഞ്ഞാല്‍ ഡോക്ടര്‍മാര്‍ക്ക് ചികിത്സ ഫലപ്രദമായി നിര്‍വ്വഹിക്കുവാന്‍ സാധിക്കും. മരുന്നും മറ്റും ഉപയോഗിച്ച് ചികിത്സിച്ചാല്‍ ഭേദമാകാത്ത സാഹചര്യമാണെങ്കില്‍ അപസ്മാര ശസ്ത്രക്രിയ നടത്തുവാനും ഈ രീതി സഹായകരമാകും. അപസ്മാര ശസ്ത്രക്രിയയില്‍ വൈദഗ്ദ്ധ്യം നേടിയ ഡോക്ടര്‍മാരുടെ സേവനവും എപ്പിലപ്‌സി ക്ലിനിക്കില്‍ ലഭ്യമാകും.

About The Author